തിരുവനന്തപുരം: പിണറായി വിജയന് പ്രതിപക്ഷ നേതാവാകും. വ്യാഴാഴ്ച നടന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവായി പിണറായി വിജയന്റെ പേര് ഏകകണ്ഠമായാണ് തീരുമാനിച്ചത്. രണ്ടാംവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയന് ആദ്യമായാണ് പ്രതിപക്ഷ നേതാവാകുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും സി.പി.എമ്മിനും കനത്ത തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷനിരയെ പിണറായി തന്നെ നയിക്കട്ടെയെന്നായിരുന്നു പാര്‍ട്ടി തീരുമാനം. വി.ഡി സതീശനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് സി.പി.എമ്മും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞതവണ മുഖ്യന്ത്രിയായിരുന്ന പിണറായി വിജയന് ഇത്തവ ണ പ്രതിപക്ഷ നേതാവാകുന്നുവെന്നതും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന് മുഖ്യമന്ത്രി കസേരയിലെത്തുന്നുവെന്നതും പ്രത്യേകതയാണ്.
