കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് 48ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മീന്‍വല്ലം പവര്‍ഹൗസ് റോഡ് നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് ടി.എം ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് പാലക്കല്‍, പഞ്ചായത്ത് അംഗം തങ്കച്ചന് മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
