മണ്ണാര്‍ക്കാട്: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു. തെങ്കര, കുമരംപുത്തൂര്‍ പഞ്ചായത്ത്, മണ്ണാര്‍ക്കാട് മുന്‍സിപ്പ ല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാടും മനുഷ്യചങ്ങല തീര്‍ത്തു. നിയുക്ത ഒറ്റപ്പാലം എം.എല്‍.എയും സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റുമായ കെ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. ജില്ലാ നേതാക്കളായ പി.മനോ മോഹനന്, കെ.പി മസൂദ്, എം.കൃഷ്ണകുമാര്‍, ഡിവിഷന് കമ്മിറ്റി അംഗം കെ.പി ഉമ്മര്‍, ജോയിന്റ് സെക്രട്ടറി കെ.എന്‍ രഘുനാഥ്, വിവിധ യൂണിയന് നേതാക്കളായ കെ.മന്‍സൂര്‍, വിനോദ്കൂമാര്‍, അജീഷ് മാസ്റ്റര്‍, കെ.പി ജയരാജ്, വത്സലകുമാരി, പ്രീത ടീച്ചര്‍, ഷീബ, സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
എട്ടുമണിക്കൂര്‍ തൊഴില്‍ സമയം, 26, 000 പ്രതിമാസ വേതനം, ലേബര്‍ കോഡുകള്‍ പിന്‍വലി ക്കുക, തുല്യജോലിക്ക് തുല്യവേദനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തരേന്ത്യയില്‍ തൊഴിലാളികള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ചാണ് ജില്ലയില്‍ പഞ്ചായത്ത്-മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ മനുഷ്യചങ്ങല തീര്‍ത്തത്.
