മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കാലിക്കറ്റ് എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊ രുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിമാനത്താവളം അധികൃതരുടേയും വിവിധ ഏജന്‍സി കളുടെയും യോഗം ചേര്‍ന്നു.എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുകേഷ് യാദവിന്റെ അധ്യക്ഷതയില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്.
കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരുടെ ആദ്യവിമാനം മെയ് 14-ന് പുലര്‍ച്ചെ 12.20-ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. ആകാശ എയര്‍ലൈന്‍സിന്റെ ഏഴ് സര്‍വീസുകളാണ് കോഴിക്കോട് നിന്നുമുളളത്. തീര്‍ഥാടകരുടെ യാത്ര യുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. വിമാനത്താവളത്തില്‍ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തും. ഹാജിമാര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത് അവരുടെ ലഗേജുകള്‍ എയര്‍ലൈന്‍സ് അധികൃതര്‍ക്ക് കൈമാറണം. രണ്ടു ബാഗുകളിലാ യി പരമാവധി മൊത്തം 35 കിലോഗ്രാമാണ് എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും അനുവദിക്കു ക. ഹാന്റ് ബാഗ് എഴ് കിലോഗ്രാമാണ്.
എയര്‍പോര്‍ട്ടിലെ ഓരോ വിമാനത്തിന്റെയും ലഗേജുകള്‍ കൈമാറുന്നത് വരെ അതാത് തീര്ഥാ ടകരുടെ താല്‍ക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കും. ലഗേജുകള്‍ കൈമാ റിയ ശേഷം ഹാജിമാര്‍ ഹജ്ജ് ഹൗസിലേക്ക് ബസില്‍ എത്തിക്കും.മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഈവര്‍ഷവും കൂടുതല്‍ കാര്യക്ഷമമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ലൈന്‍സ്, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷന്‍ തുടങ്ങി എയര്പോര്ട്ടി ലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഹജ്ജ് കമ്മിറ്റി സി.ഐ.എസ്.എഫ് കമാന്‍ഡന്‍ ജെ.എസ്. റാത്തോഡ്, അസി. കമാന്‍ഡന്റ് സുനില്‍ റജ്വാര്‍, അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഹജ്ജ് നോഡല്‍ ഓഫീസ്സര്‍ പി.കെ.അസ്സയിന്‍, മുഹമ്മദ് ഷഫീഖ്, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ടിജോ ജോസഫ്, എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുനിത വര്‍ഗീസ്, മോന് ടി. ജോര്‍ജ് ഡി.ഡി.എം.ഓപ്പറേഷന്, ഋഷി കുമാര്‍ ആകാശ എയര്‍ലൈന്‍സ്, ഷീലാജിത് (ഡെ.സെക്യൂരിറ്റി മാനേജര്‍), അനീഷ് മാത്യൂ (ഇന്റോ തായ്), യു.മുഹമ്മദ് റഈഫ്, അബ്ദുല്‍മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
