അഗളി: അട്ടപ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 20 വയസ്സോളം പ്രായം മതി ക്കുന്ന മോഴയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.അഗളി പഞ്ചായത്തിലെ കോട്ടത്തറ യ്ക്കടുത്ത് കല്ക്കണ്ടിയിലുള്ള കൃഷിയിടത്തിലാണ് ശനിയാഴ്ച വെളുപ്പിന് ആനയുടെ ജഡം കണ്ടത്. ഷോക്കേറ്റതാകാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വിവരമറിയിച്ചതിനെ തുടര്‍ന്ന് അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ എന്‍.സഫീറിന്റെ നേതൃത്വത്തി ലുള്ള വനപാലക സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വനത്തില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് ഈ കൃഷിയിടം സ്ഥിതി ചെയ്യുന്നത്. വന്യജീവികളെ പ്രതിരോധിക്കാനാ യി കൃഷിയിടത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ കാട്ടുപന്നികളെ തടയാ നായി നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നതില് നിന്നാകാം ആനയ്ക്ക് ഷോക്കേറ്റതെന്ന് കരുതു ന്നു. ഞായറാഴ്ച ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റുമാര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം കൂടുത ല്‍ വ്യക്തമാകൂവെന്ന് ഡി.എഫ്.ഒ. അറിയിച്ചു.
