മണ്ണാര്‍ക്കാട്: വിജ്ഞാനത്തിന്റെ പുത്തന്‍ വെളിച്ചമായി നുജൂമി സമ്മേളനവും സനദ്ദാനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. അലി ഉസ്താദ് അധ്യക്ഷനായി. നിയുക്ത എം.എല്‍.എ. എന്‍. ഷംസുദ്ദീന് മുഖ്യാതിഥിയായി. മുഹമ്മദ് കുട്ടി ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സുഹൈല്‍ ബാഖവി സനദ് ദാന പ്രഭാഷണം നടത്തി. 141 പഠിതാക്കളാണ് നുജൂമി സനദ് ഏറ്റുവാങ്ങിയത്. റിഷാദ് നുജൂമി ഫൈസി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഡോ. ഖാസിമുല്‍ ഖാസിമിയെ ആദരിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, സുലൈമാന്‍ ഫൈസി, പഴേരി ശരീഫ് ഹാജി, സിദ്ദീഖ് വാഫി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അസൈനാര്‍ നുജൂമി സംബന്ധിച്ചു.കൊടക്കാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
