പാലക്കാട്: കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്റിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം തടസപ്പെ ടുത്തുന്ന തരത്തിലുള്ള അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നഗരസഭാ സെക്രട്ടറിക്കും അസി സ്റ്റന്റ് പൊലിസ് സൂപ്രണ്ടിനും നിര്‍ദ്ദേശം നല്കി. പൊതു പ്രവര്‍ത്തകനായ മുഹമ്മദ് റാഫി സമ ര്‍പ്പിച്ച പരാതിയിലാണ് നടപടി. പാലക്കാട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
കെ.എസ്.ആര്.ടി.സി. പരിസരത്ത് യാത്രക്കാരുടെ വിശ്രമസ്ഥലങ്ങള്‍ കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമന്നും കമ്മീഷന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിര് ദ്ദേശം നല്കി. ആവശ്യമെങ്കില്‍ പൊലിസിന്റെ സഹായം തേടണം. ബസ് സ്റ്റാന്‍ഡില്‍ യാത്ര ക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട്,നഗരസഭാ സെ ക്രട്ടറി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എന്നിവരുടെ സംയുക്ത യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കൂടുതല്‍ പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് എഴുതി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞു.
ഡി.ടി.ഒ., എ.സി.പി., നഗരസഭാ സെക്രട്ടറി എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതായി അസി സ്റ്റന്റ് പൊലിസ് സൂപ്രണ്ട് അറിയിച്ചു. കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിന് പിന്നില്‍ മാത്രമാണ് ഓട്ടോ സ്റ്റാന്റ് അനുവദിച്ചിരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്രവേശന കവാട ത്തിന് സമീപമുള്ള സ്റ്റാള്‍ പൊളിച്ചു നീക്കിയെന്നും സ്ഥലം കൈയ്യേറരുതെന്ന് സ്റ്റാള്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കമ്മീഷനെ അറിയിച്ചു.
