പാലക്കാട്: സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തിയും പരിരക്ഷാ പരിധി ഉയര്‍ത്തിയും മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്കരിക്കണമെന്ന് കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെ.എസ്.പി.എല്‍.)ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളെ എംപാനല്‍ പട്ടികയില്‍ ചേര്ക്കു ന്നതിനും മെഡിസെപ് പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കണം. പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കുക, സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
റിട്ട.എസ്.എച്ച്.ഒ സി.സൈദ് മുഹമ്മദിന് അംഗത്വം നല്കി ജില്ലാതല അംഗത്വ വിതരണ കാംപെ യിനും യോഗത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ ഇ.എ സുലൈമാന്‍, യു.സൈനുദ്ദീന്‍, എ.പി അഹമ്മദ് സാലിഹ്, കെ.ടി അബ്ദുല്‍ ജലീല്‍, പി.സി സിദ്ദീഖ്, എം.ടി ഹംസ, എം.അബ്ദു ഫാറൂഖി, കെ.പി അബ്ദുറഹ്മാന്, സി.എം.എ സമദ്, ടി.മുഹമ്മദുണ്ണി, എ.കുഞ്ഞുമുഹമ്മദ്, എ.അബ്ദുറഹ്മാന്, ടി.അക്ബര്‍, പി.ഉമ്മര്‍, കെ.പി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
