മണ്ണാര്‍ക്കാട്: മഞ്ചേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം നേരിട്ട പിഞ്ചു കുഞ്ഞിനെ, പ്രഥമശുശ്രൂഷ നല്കി രക്ഷപ്പെടുത്തി മണ്ണാര്‍ക്കാട് സ്വദേശിയായ അജ്മല്‍ ഭീമനാട് മാതൃകയായി. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരി ബൈപ്പാസില്‍ വെച്ചാ യിരുന്നു സംഭവം.
ഭീമനാട് നിന്നും ഇരുചക്രവാഹനത്തില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അജ്മല്‍. മഞ്ചേരി ബൈപ്പാസില്‍ വെച്ച് ഒരു കാര്‍ യാത്രികന് പരിഭ്രാന്തനായി കൈവീശി കാണിക്കുന്നത് കണ്ടാണ് വാഹനം നിര്‍ത്തിയത്. കുട്ടിക്ക് ശ്വാസം ലഭിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടയു ടന്‍ മറ്റൊന്നും ചിന്തിക്കാതെ കുട്ടിയെ ഏറ്റുവാങ്ങിയ അജ്മല്‍ ആവശ്യമായ പ്രഥമശുശ്രൂഷ നല്കു കയായിരുന്നു. വൈകാതെ കുട്ടി ഛര്‍ദിക്കുകയും കരയുകയും ചെയ്തതോടെയാണ് ശ്വാസതടസ്സം നീങ്ങിയത്.
മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിന് കീഴിലെ സിവില്‍ ഡിഫന്‍സ് വോളന്റിയറായ അജ്മലിന് സേനയില്‍ നിന്ന് ലഭിച്ച പരിശീലനമാണ് നിര്‍ണായക നിമിഷത്തില്‍ തുണയായത്. കുട്ടിയെ ഉട ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് അജ്മല്‍ യാത്ര തുടര്‍ ന്നത്. കൃത്യസമയത്തെ ഇടപെടലിലൂടെ കുഞ്ഞിന്റെ ജീവന് രക്ഷിച്ച അജ്മലിനെ സോഷ്യല്‍ മീഡിയയിലടക്കം നിരവധിയാളുകളാണ് അഭിനന്ദിക്കുന്നത്.
