അലനല്ലൂര്‍: വിവിധ മേഖലയില്‍ മികവ് പുലര്‍ത്തിയവരെ വനിത ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി ആദരിച്ചു.അറബി സാഹിത്യത്തില്‍ പി.എച്ച്.ഡി. നേടിയ ഡോ.മുഹമ്മദാലി മിഷ്കാത്തി, ഡോ.സാജി തോണിക്കര, ഡോ. സി.പി മുഹമ്മദ് മുസ്തഫ, മണ്ണാര്‍ക്കാട് എം.ഇ.എസ്. സ്കൂള്‍ പ്രധാ നാധ്യാപകനായി ചുമതല ഏറ്റെടുത്ത അന്‍വര്‍ സാദത്ത് എന്നിവരെയാണ് ആദരിച്ചത്. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്, മേഖല പ്രസിഡന്റ് കെ.ടി സുഹറ ടീച്ചര്‍, സെക്രട്ടറി ടി.പി സൈനബ, വാര്‍ഡ് മെമ്പര്‍ ജംസീന വി.പി, ഹഫ്സ കൊളങ്ങര, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ, വി.ടി ഹംസ മാസ്റ്റര്‍ പി.ഷാനവാസ് മാസ്റ്റര്‍ നിജാസ് ഒതുക്കുംപുറത്ത്, മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
