മണ്ണാര്‍ക്കാട്: കരട് ‘കേരള സംസ്ഥാന ഡാറ്റാ നയം, 2026’ ഇംഗ്ലീഷിലും മലയാളത്തിലും https://entekeralam.kerala.gov.in/discussion ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കരടിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും വെബ്പേജില്‍ ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 2026 മെയ് 15 വരെ സമര്‍പ്പിക്കാം. ഇലക്ട്രോണിക്സും വിവരസാ ങ്കേതികവിദ്യയും വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ് പേജിലേക്കുള്ള ലിങ്ക് ലഭ്യമാണ്. ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചശേഷം സ്വീകാര്യമായവ കേരള സംസ്ഥാന ഡാറ്റാ നയത്തില്‍ ഉള്‍പ്പെടുത്തും.
