കാഞ്ഞിരപ്പുഴ: കാടിറങ്ങുന്ന വന്യജീവികളെ തടയാന്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വനാതിര് ത്തിയില് വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുടെ പരിപാലനത്തിനായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി 7.20 ലക്ഷം രൂപ അനുവദിച്ചു. കൂടാതെ പരിപാലന പ്രവൃത്തികള്‍ ക്കായി നാലുപേരെ നിയമിക്കുകയും ചെയ്തു. ഈ ജീവനക്കാര്‍ വനാതിര്‍ത്തിയിലുള്ള 15 കിലോ മീറ്റര്‍ തൂക്കുവേലിയുടെ പരിപാലനവും ആരംഭിച്ചു.
മരങ്ങള്‍ വീണും മറ്റും പലയിടങ്ങളിലും തൂക്കുവേലി തകര്‍ച്ച നേരിടാറുണ്ട്. കൂടാതെ കാട്ടാനക ള്‍ ഫെന്‍സിങ് തകര്‍ക്കുന്നതും പതിവാണ്. ഇതുപരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. തൂക്കുവേ ലിയില്‍ ചാര്‍ജുണ്ടോ, എന്നത് നിരീക്ഷിക്കുന്നതിനൊപ്പം അടിക്കാട് വെട്ടിനീക്കി പ്രവര്‍ത്തന സജ്ജമാക്കി നിലനിര്‍ത്തുകയുമാണ് ജീവനക്കാരുടെ പ്രധാനജോലികള്‍. ആവശ്യമായഘട്ടങ്ങളി ല്‍ വനപാലകരുടെയും സഹായം ലഭിക്കും.
മണ്ണാര്‍ക്കാട് വനംഡിവിഷനിലെ മണ്ണാര്‍ക്കാട് റെയ്ഞ്ചില്‍ മണ്ണാര്‍ക്കാട്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ വനമേഖലകുള്ളത്. മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശം കൂടിയാണിവിടം. കാട്ടാന, കാട്ടുപന്നി, മാന്‍, കുരങ്ങ്, പുലി എന്നിവയുടെയെല്ലാം ശല്ല്യമുണ്ട്. രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാന്‍ വേണ്ടി യാണ് രണ്ടുറീച്ചുകളിലായി സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിച്ചത്. പൂഞ്ചോല മുതല്‍ ഇഞ്ചിക്കു ന്ന് വരെ ഒന്‍പത് കിലോമീറ്ററിലും, പാമ്പന്‍തോട് മുതല്‍ പാങ്ങോട് വരെ ആറ് കിലോമീറ്ററിലു മാണ് നിലവില്‍ തൂക്കുവേലി പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്.
നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കിയ പ്രതിരോധവേലി പ്രാവര്‍ത്തികമായതോടെ മേഖലയില്‍ കാട്ടാനശല്യത്തിനും ഒരുപരിധി വരെ അയവുവന്നിട്ടുണ്ട്. തൂക്കുവേലിയുടെ കൃത്യമായ പരിപാലനം ഉറപ്പുവരുത്താനായി പഞ്ചായത്ത് ഫണ്ട് അനുവദിച്ചതും ജീവനക്കാരെ നിയോഗിച്ചതും വനപാലകര്‍ക്ക് ആശ്വാസം പകരുന്നു. പരിപാലനത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഫണ്ടിന്റെ അഭാവമുണ്ടായിരുന്നത് മനസ്സിലാക്കിയാണ് തുക അനുവദിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍ എന്നിവര്‍ പറഞ്ഞു.
