എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അഹ്ലുസുന്ന ആദര്‍ശ കാംപെയിനിന്റെ ഭാഗമായി ശനിയാഴ്ച ആഞ്ഞിലങ്ങാടിയില്‍ നടക്കുന്ന മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാര്ഥ മുള്ള സന്ദേശയാത്രയ്ക്ക് തുടക്കമായി. എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ജില്ലാ വൈസ് പ്രസിഡ ന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.
ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡന്റ് വി.പി. ഉമ്മര്‍ മാസ്റ്റര്‍, മറ്റുഭാരവാഹികളായ ഡോ. ടി. ഷാജി സ്വലാഹി, ടി.കെ. സദീദ് ഹനാന്, അബ്ദുല്ല സലഫി ചെര്‍പ്പുളശ്ശേരി, ഷഹാന് മുറിയക്കണ്ണി, ഹംസ മാടശ്ശേരി, മന്‍സൂര്‍ ആലക്കല്‍, സലാഹുദ്ദീന് ബിന്‍ സലിം, സഹദ് മുറിക്കണ്ണി, അന്‍വര്‍ വളപ്പില്‍, ഐ.അബ്ദുല്‍ കബീര്‍, റഫീഖ് പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു.
വട്ടമണ്ണപ്പുറം, അണ്ടിക്കുണ്ട്, ചളവ, മൂനാടി, കവല, ഏപ്പിക്കാട്, പുല്ലിക്കുത്ത്, കിഴക്കുമ്പാടം, ഓലപ്പാറ, വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമഠം, യത്തീംഖാന, ചിരട്ടക്കുളം, നാലുകണ്ടം, കൊമ്പന് കല്ല് എന്നീ കേന്ദ്രങ്ങളില്‍ സന്ദേശ യാത്രക്ക് സ്വീകരണം നല്കി.വെള്ളിയാഴ്ച പടിക്കപ്പാ ടം, പിലാച്ചോല, പൊന്‍പാറ, ചൂളി, കിളയപ്പാടം, കൊടിയംകുന്ന്, കൈരളി, മുണ്ടക്കുന്ന്, കാപ്പു പറമ്പ്, അമ്പലപ്പാറ, ഇരട്ട വാരി, തിരുവിഴാംകുന്ന്, മാളിക്കുന്ന്, മുറിയക്കണ്ണി, മുണ്ടക്കുന്ന് എന്നിവിടങ്ങളില്‍ പ്രയാണം നടത്തും.
