തച്ചമ്പാറ: കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ വീട്ടുപറമ്പില്‍ നിന്നു ലഭി ച്ച നിലമാങ്ങ കൗതുകമായി. തൊടിയില്‍ കൃഷിക്കായി കിളച്ചപ്പോഴാണു നിലമാങ്ങ ലഭിച്ചത്. ചെ റുതും വലുതുമായ ഇരുപതോളം നിലമാങ്ങകളാണ് ലഭിച്ചത്. ഇവ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുന്‍പും തച്ചമ്പാറയില്‍ ഇത്തരത്തില്‍ നിലമാങ്ങകള്‍ കണ്ടെത്തിയിരുന്നു.
വളരെ അപൂര്‍വമായി മാത്രം കാണുന്ന അമൂല്യമായ ഔഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയോട് സാദൃശ്യമുള്ളതിനാലാണ് ഇവയ്ക്ക് നിലമാങ്ങയെന്ന പേരു വന്നത്. സ്ക്ലട്ടോറിയം സ്റ്റിപിറ്റാറ്റം എന്നതാണ് ചിതല്‍ക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം. പഴയ കെട്ടിടാവശിഷ്ട ങ്ങളിലും ചിതല്‍പ്പുറ്റുകളിലും വളരുന്ന നിലമാങ്ങ പാല്ച്ചതിലിന്റെ ഇഷ്ടഭക്ഷണമാണ്. കറുത്ത നിറവും അകത്തു വെള്ള നിറവുമാണിത്. വയനാട്ടിലെ സ്വാമിനാഥന് ഫൗണ്ടേഷന് പുറത്തിറ ക്കിയ ഔഷധക്കൂണുകള്‍ എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് വിവരിക്കുന്നുണ്ട്.
മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ മണ്ണിനടിയില്‍ നിന്നു കറുത്ത പൊടിയോടുകൂടിയ നാരുകള്‍ പൊന്തിവരാറുണ്ട്. ഇതുനിലമാങ്ങയില് നിന്നും വരുന്നതാണ്. ഇതുചതച്ചിട്ട് വെള്ളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്ക്ക് ആശ്വാസം ലഭിക്കുമെന്നും പറയുന്നു. ചുമ, മഞ്ഞപ്പി ത്തം, വയറുവേദന, നേത്രരോഗങ്ങള്‍, ഛര്‍ദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഔഷധമാണ്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താല്‍ മണ്ണുനശിച്ചതാണ് നിലമാങ്ങകള്‍ അപൂര്‍വമാകാന്‍ കാരണം.
2021 ഏപ്രിലിലും, അന്തരിച്ച മാധ്യമപ്രവര്ത്തകന് മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയിലെ ചിതല്‍പ്പുറ്റ് കിളച്ചപ്പോള്‍ നിലമാങ്ങകള്‍ കണ്ടെത്തിയിരുന്നു.
