അഗളി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനെ ത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന് അട്ടപ്പാടിയില്‍ സ്നേഹോഷ്മള വരവേല്‍പ്പ്. താവളം, പുതൂര്‍, ചാവടിയൂര്‍, കോട്ടത്തറ, ആനക്കട്ടി, അഗളി, ഗൂളിക്കടവ്, കല്ക്കണ്ടി, മുക്കാലി തുടങ്ങിയവടങ്ങളില്‍ സ്വീകരണം നല്കി. വാദ്യമേളങ്ങളുടേയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് ജനം ഷംസുദ്ദീനെ എതിരേറ്റത്. ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും അദ്ദേഹത്തെ പൂമാലകളും ഷാളുകളുമണിയിച്ചു.
നാലാം തവണ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ എന്‍.ഷംസുദ്ദീന് കാല്‍ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യു.ഡി.എഫ്. മൂവായിരത്തിലേറെ വോട്ടുകള്‍ ക്ക് പിറകെപോകാറുള്ള അട്ടപ്പാടിയില്‍ ഇത്തവണ 2,339 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതും ചരിത്ര മായി. കഴിഞ്ഞ പതിനഞ്ച് കൊല്ലക്കാലം നടപ്പിലാക്കിയ വികസന,ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ തിളക്കമുള്ള വിജയത്തിന് നിദാനമായതെന്ന് അദ്ദേഹം പറ ഞ്ഞു. ഒരു നന്ദിയില്‍ മാത്രം ഒതുങ്ങുന്നതല്ല അട്ടപ്പാടിയോടുള്ള കടപ്പാടെന്നും, ഏതുസമയത്തും വിളിപ്പുറത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ യോഗങ്ങളില്‍ യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ പി.സി ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ പാക്കുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിബു സിറിയക്ക്, ഡി.എസ് ചിത്ര, നേതാക്കളായ ജോബി കുരി ക്കാട്ടില്‍, എം.ആര് സത്യന്, ഈശ്വരി രേശന്, ഷാജു പെട്ടിക്കല്‍, മറ്റ് യു.ഡി.എഫ്. ജില്ലാ-മണ്ഡലം നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
