പാലക്കാട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരി ച്ചതായി ഡി.എം.ഒ അറിയിച്ചു.മുംബൈയില്‍ നിന്നു വന്ന കുഴല്‍ മന്ദം കണ്ണന്നൂര്‍ സ്വദേശി(25)ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരി ക്കുന്നത്. കുഴല്‍മന്ദത്തെ വീട്ടില്‍ പണി നടക്കുന്നതിനാല്‍ നിലവില്‍ കോട്ടായിയിലെ വീട്ടില്‍ അമ്മയോടൊപ്പമാണ് വ്യക്തി താമസി ക്കുന്നത്. കോട്ടായിയിലെ വീട്ടില്‍ ഇദ്ദേഹം നിരീക്ഷണത്തില്‍ തുടരവെയാണ് രോഗ സ്ഥിരീകരണമുണ്ടായത്.ഇദ്ദേഹം മുംബൈ യിലെ ഒരു സ്വകാര്യ ജ്വല്ലറിയിലെ ജീവനക്കാരനാണ്. മെയ് 11ന് 25 പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പം മുംബൈയില്‍ നിന്നും വന്ന ഇദ്ദേഹം മഞ്ചേശ്വരം വഴി 13 ന് കോഴിക്കോട് എത്തി യെന്നാണ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന വിവരം.
മെയ് 13 ന് രാവിലെ 9 മണിക്ക് കോഴിക്കോട് നടക്കാവ് എത്തിയ ഇദ്ദേഹത്തെ പാലക്കാട് ഉള്ള സഹോദരന്‍ കാറില്‍ പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പാലക്കാട് എത്തിയ ഉടന്‍ നേരിട്ട് ജില്ലാ ആശുപത്രിയില്‍ എത്തുകയും സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മലപ്പുറം സ്വദേശി ഉള്‍പ്പെടെ ഏഴായി. ഇവര്‍ക്ക് പുറമെ ഇന്നലെ ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഉണ്ട്.