പാലക്കാട്: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യവകുപ്പ് വിശ ദമായ മാര്‍ഗരേഖ തയാറാക്കും.മഴക്കാല രോഗങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്നും ക്യാംപുകളിലെ ആരോഗ്യസംരക്ഷണം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തന അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു.
ആന്റി വെനം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ പട്ടിക തയ്യാറാക്കണം. മഴക്കാലത്ത് സജ്ജീക രിക്കുന്ന ക്യാംപുകളില്‍ കഴിയുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേകം പോഷകാഹാ രം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ദുരന്ത ബാധിതരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ സൈക്കോ സോഷ്യല്‍ കെയര്‍ സാമൂഹിക നീതി- ആരോഗ്യവകുപ്പിന്റെ സംയുക്താഭിമുഖ്യത്തില്‍ നല്‍കും. പക്ഷിമൃഗാദികള്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല പദ്ധതി രൂപീകരിക്കുകയും ആവശ്യമെങ്കില്‍ ക്യാംപ് ആരംഭി ക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
തടസ്സമില്ലാത്ത ജലവിതരണവും ജലത്തിന്റെ ഗുണനിലവാരവും വാട്ടര്‍ അതോറിറ്റി ഉറപ്പാക്കും. ഓടകള്‍, ഓവുകള്‍, അഴുക്കുചാലുകള്‍ എന്നിവയിലൂടെ പൈപ്പ് ലൈനുകളിലേക്ക് മാലിന്യം കലരുന്നില്ലെന്നും ജലസംഭരണികള്‍ കഴുകി വൃത്തിയാക്കി ജല സുരക്ഷിതത്വവും ഉറപ്പാക്കും. കൊതുകുകളുടെ ഉറവിട നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ വിവിധ തദ്ദേശസ്ഥാപനങ്ങ ളുടെ നേതൃത്വത്തില്‍ നടപ്പാക്കണം. കുളങ്ങള്‍ വൃത്തിയാക്കുക, നീര്‍ച്ചാലുകളുടെ തടസ്സങ്ങള്‍ നീക്കുക, തദ്ദേശ സ്ഥാപനതലത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീക രിക്കണം.
വനമേഖലയിലെ ദുരന്തസാഹചര്യം നിരന്തരം നിരീക്ഷിക്കും. വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാന്‍ ക്യാം പുകള്‍ നടത്തുന്നതിന് കെട്ടിടങ്ങള്‍ ഉന്നതികളിലും മറ്റും കണ്ടെത്താനും നിര്‍ദ്ദേശം നല്കി. ബണ്ട് തകര്‍ച്ച നേരിടുന്നതിന് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. രാസവളങ്ങള്‍/ കീടനാശിനി കള്‍ തുടങ്ങിയവ മഴ ശക്തമാവുന്നതിനു മുന്നോടിയായി മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്കി.
ഫാക്ടറികളിലെ ദുരന്ത സാധ്യത വിലയിരുത്താനും കാലവര്‍ഷം ശക്തമായാല്‍ വിനോദസഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര് പ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
