സ്കൂള്‍, ആശുപത്രി, മറ്റു കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം
പാലക്കാട്: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ യോഗം ചേര്‍ന്നു. മഴക്കാലപൂര്‍വ ശുചീകരണം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും സ്കൂളുക ള്‍, ആശുപത്രികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകു പ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി.റെവന്യുവകുപ്പിനാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമ തല നല്‍കിയിട്ടുള്ളത്. ദുരന്തസാധ്യത പ്രദേശങ്ങളുടെ പുതുക്കിയ പട്ടികയും, ക്യാംപുകളുടെയും പട്ടിക തയാറാക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. ജില്ലാ-താലൂക്ക് തല കണ്ട്രോള് റൂമുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്.
അപകടപരമായ വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുക, റോഡുകളിലെ കുഴികള്‍ സമയബന്ധിത മായി അടയ്ക്കുക, പാലങ്ങള്‍ മറ്റു കെട്ടിടങ്ങളുടെ ഘടനപരമായ ഓഡിറ്റ് നടത്തുക, അഴുക്കുചാ ലുകള്‍ വൃത്തിയാക്കല്‍, അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ക്കായും പൊതുമരാമത്ത് / ദേശീയപാത അതോറിറ്റി അധികൃതരെ ചുമതലപ്പെ ടുത്തി. പാതയോരങ്ങളി ല്‍ അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കു ന്നതിനുള്ള നടപടിയും സ്വീകരിക്കും.കാലവര്‍ഷം കനത്താല്‍ അപകട സാധ്യതയുള്ള പ്രദേശ ങ്ങളില്‍ പൊലിസ് നിര ന്തര പട്രോളിങ് നടത്തും. ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍, ആപ്തമിത്ര സേനാംഗങ്ങള്‍, മറ്റു സന്നദ്ധസേന പ്രവര്‍ത്തകരുടെ വിവരശേഖ രണവും മേല്‍നോട്ടവും അഗ്നി രക്ഷാസേന വകുപ്പ് നടത്തും.
ജില്ലയിലെ പാറമടകളിലെ കുളങ്ങള്‍ക്കു ചുറ്റും ഉറപ്പും ഉയരവും ഉള്ള വേലി/ മതില് കെട്ടി സംര ക്ഷിക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ തുടര്‍ന്നാല്‍ മലയോ രത്ത് മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുളങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്ക് നിരോധനം ഏര് പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാവാതിരിക്കാ ന് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സ്പില്‍വേകള്‍, അണക്കെ ട്ടുകള്, ബാരേജുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത ഇറിഗേഷന്‍ വകുപ്പ് ഉറപ്പാക്കും. നീര്‍ച്ചാലു കള്‍, ഓടകള്‍ തടസരഹിതമാക്കുക, പുഴയോരത്തെ വീടുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്ന തിന് മണല്‍ നിറച്ച കയര്‍ ചാക്ക്, ജിയോ ട്യൂബ് തുടങ്ങിയവ കരുതാന്‍ തദ്ദേശ സ്വയംഭരണ വകു പ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശിച്ചു.
സ്കൂളുകള്‍ക്ക് സമീപമുള്ള കുളങ്ങള്‍ക്ക് സുരക്ഷാഭിത്തി ഒരുക്കുകയും അപകടസൂചന ബോര് ഡുകള് സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. സ്കൂള്‍ കെട്ടിടങ്ങള്‍ക്കും സ്കൂള്‍ ബസ്സുക ള്‍ക്കും വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. യോഗത്തില്‍ എ.ഡി.എം. കെ.സുനില്‍കുമാര്‍, ആര്. ആര്. ഡെപ്യൂട്ടി കലക്ടര്‍ എസ്.എസ് അല്ഫ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
