കോട്ടോപ്പാടം: വനയോരഗ്രാമമായ കച്ചേരിപ്പറമ്പിലെ പിലാച്ചുള്ളി പുളിച്ചിപ്പാറ ഭാഗത്ത് കാട്ടാന യിറങ്ങി കൃഷിനശിപ്പിച്ചു. ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. താളിയില്‍ ഇപ്പുവിന്റെ കൃഷിയിടത്തിലെ, വിളവെടുക്കുന്നത് ഉള്‍പ്പടെയുള്ള നാല്‍പ്പത് കവുങ്ങുകളാണ് നശിപ്പിച്ചത്. കൂടാതെ രണ്ട് മാവുകളും തള്ളിയിട്ടിട്ടുണ്ട്. ജനവാസമേഖലയോട് ചേര്‍ന്നുള്ള പിലാച്ചുള്ളി പാടശേഖരത്തെത്തിയ കാട്ടാനകള്‍ പ്രദേശത്തെ വീടുകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വനാതിര്‍ത്തിയിലെ ഫെന്‍സിങ് തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കു ന്നത്. വിവരമറിയിച്ചപ്രകാരം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി കൃഷിനാശം വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൂന്ന് കാട്ടാനകളാണ് പ്രദേശത്തിറ ങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കൊമ്പനാനയെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതി വായി കാട്ടാനകളിറങ്ങുന്ന പ്രദേശമാണിത്. സൈലന്റ്വാലി വനമേഖലയില്‍ നിന്നുമെത്തുന്ന കാട്ടാനകള്‍ ബഫര്‍സോണിനോട് ചേര്‍ന്നുള്ള പാണക്കാടന് റിസര്‍വ് വനത്തില്‍ തമ്പടിച്ചശേഷ മാണ് ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.
രണ്ടാഴ്ചക്കാലത്തോളമായി മേഖലയില്‍ പതിവായി കാട്ടാനകളെത്തുകയും കൃഷിനശിപ്പിക്കുക യും ചെയ്യുന്നുണ്ട്. സൈലന്റ്വാലി വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ തൂക്കുവേലിയുണ്ടെങ്കിലും പിലാച്ചുള്ളി ഭാഗത്തേക്ക് ആനകള്‍ കടക്കാതിരിക്കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീ കരിച്ചിട്ടുള്ളതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷ് പറഞ്ഞു.
വനപാലകരുടെ നേതൃത്വത്തില്‍ ഈഭാഗത്ത് സിംഗിള്‍ ലൈന്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കു ന്ന പ്രവൃത്തികള്‍ ദ്രുതഗതിയിലാരംഭിച്ചു. മുന്‍പ് ആനകള്‍ നശിപ്പിച്ച ലൈനുകള്‍ പ്രയോജനപ്പെടു ത്തിയാണ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈന്‍ സ്ഥാപിക്കുന്നത്. കാട്ടാനകളെ തടയാനു ള്ള അടിയന്തരനടപടികളുടെ ഭാഗമായാണ് ഈ താത്കാലിക പരിഹാരം. കൂടാതെ മേഖലയില്‍ പട്രോളിങ്ങും, രാവും പകലും കാട്ടാന നിരീക്ഷണവും ശക്തമാണെന്നും ഫോറസ്റ്റ് സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
