എടത്തനാട്ടുകര: കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ് പരീക്ഷയില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെ്ക്കന്ഡറി സ്കൂളിന് ശ്രദ്ധേയമായ വിജയം. സ്കൂളിലെ 16 കുട്ടികളാണ് സ്കോളര്ഷി പിന് അര്‍ഹരായത്.
എന്‍. റിദ നൗറിന്, ടി.പി. അമാനുള്ള, കെ.പി അബ്ദുല്‍ഹാദി, ടി.ദേവപ്രിയ, പി.നിലീന, ടി.കെ ശ്രീനന്ദന, പി.ടി മുഹമ്മദ് യാസീന്‍, ഒ.പി ഫിസ തസ്നീം, പി.അവന്തിക, ടി.അന്‍ഷിയ, പി.ഷഹന ഷെറിന്, എം.എ ദേവ്ന, പി.ജെ. റിന്‍ഷ, പി.എ നിവേദിത, കെ.എസ് ശിഖ, എം.നിവന്യ എന്നിവ രാണ് സ്കോളര്‍ഷിപ് നേടിയ പ്രതിഭകള്‍. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഓരോ വര്‍ഷവും 12,000 രൂപ വീതം വിദ്യാഭ്യാസസഹായധനം ലഭിക്കും.
സ്കോളര്‍ഷിപ് വിങ്ങിന്റെ നേതൃത്വത്തില്‍ ഒഴിവുദിവസങ്ങളിലുള്പ്പടെ അധ്യാപകര്‍ നല്കിയ കൃത്യമായ പരിശീലനമാണ് മികച്ച വിജയത്തിന് വഴിയൊരുക്കിയത്. വിദ്യാര്‍ഥികളെ അധ്യാപക ര്‍ വീടുകളിലെത്തി മെഡലും മധുരവും നല്കി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് പി.അബ്ദുല്‍സലാം, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ്, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, എന്‍.എം. എം.എസ്. കൊ ഓര്‍ഡിനേറ്റര്‍ സി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
