മണ്ണാര്‍ക്കാട്: തെങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അടി സ്ഥാന മലയാള വിദ്യാഭ്യാസ പദ്ധതിയായ ‘അക്ഷര ദീപം’ ആരംഭിച്ചു. തെങ്കര പ്രദേശത്തെ കുട്ടി കള്‍ക്ക് മലയാളഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും, എഴുത്തും വായനയും പരിശീലിപ്പി ക്കുകയുമാണ് ലക്ഷ്യം.
ഈ അവധിക്കാലത്ത് കുട്ടികള്‍ക്ക് തികച്ചും സൗജന്യമാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, അധ്യാപകരുള്‍പ്പെട്ട പ്രത്യേക സമിതിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെങ്കര വര്‍ഷ ട്യൂഷന് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത പദ്ധതി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ജസീന ഹംസക്കുട്ടി അധ്യക്ഷയായി. അക്ഷരദീപം കോര്‍ഡിനേറ്റര്‍ റാഹില ബിന്ത് അബ്ദുല്‍ റഹീം മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവര്‍ത്തകരായ ഹംസക്കുട്ടി, ബഷ രിയ, ഖാലിദ് പുന്നപ്പള്ള, പി.സിദ്ദീഖ്, ഉമ്മുകുല്‍സു ടീച്ചര്‍, തസ്ലീമ ഇല്യാസ്, സീതാലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
ആദ്യദിനത്തില്‍ അമ്പതോളം കുട്ടികള്‍ പങ്കെടുത്തതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറി യിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 95622 25755.
