മണ്ണാര്‍ക്കാട്: അരയങ്കോട് ജ്യോതി നിലയത്തില്‍ മുന്‍ മയില്‍ വാഹനം കമ്പനി ജീവനക്കാരന് ഗോപാലകൃഷ്ണന് നായര്‍ (76) അന്തരിച്ചു. ഭാര്യ:ഗൗരിയമ്മ. മക്കള്‍: സന്ധ്യ (ആരോഗ്യ വകുപ്പ്, പട്ടാമ്പി )സിന്ധു (അധ്യാപിക ഗവ.എല്‍. പി. സ്കൂള്‍, അരിയൂര്‍,) ഹരിപ്രസാദ് (കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍, മണ്ണാര്‍ക്കാട് ). മരുമക്കള്‍: ശശികുമാര്‍, (ഓവര്‍സിയര്‍, കെ.എസ്.ഇ.ബി. ചെര്‍പ്പുളശ്ശേരി ) അരവിന്ദാക്ഷന് (സബ് ഇന്‍സ്പെക്ടര്‍, കരുവാരകുണ്ട് ) രോഹിണി (ടീച്ചര്‍, മുതുതല ഗവ.ബഡ്സ് സ്കൂള്‍, പട്ടാമ്പി ). സംസ്കാരം തിങ്കളാഴ്ച വൈകിട്ട് തച്ചമ്പാറ വാതക ശ്മശാനത്തില്‍ നടന്നു.