മണ്ണാര്‍ക്കാട്: സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ രജിസ്ട്രേഷന് മെയ് 5 ന് ആരംഭിക്കും. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കാണ് പുതിയ അധ്യയന വര്‍ഷത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവര്ക്ക് മെയ് 25നകം അപേക്ഷ സമര്‍പ്പിക്കാം.
മെയ് 26 മുതല്‍ ജൂണ്‍ 4 വരെ 50 രൂപ ഫൈനോട് കൂടിയും, തുടര്‍ന്ന് ജൂണ്‍ 5 മുതല്‍ 15 വരെ 250 രൂപ സൂപ്പര്‍ ഫൈനോട് കൂടിയും അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫോമും ഫീസ് അടയ്ക്കു ന്നതിനുള്ള ചലാനും www.literacymissionkerala.org ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.
