കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ കാണാന്‍ നാളെ കൂടി അവസരം!
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന് വിനോദത്തിന്റെ വമ്പന്വിരുന്നൊരുക്കിയ മറൈന്‍ മിറാക്കിള്‍സ് ആന്‍ഡ് റോബോട്ടിക് ഷോ ഞായറാഴ്ച സമാപിക്കും. നെല്ലിപ്പുഴ മുബൈസ് മൈതാനത്ത് തുടരുന്ന മണ്ണാര്‍ക്കാട് ഫെസ്റ്റ് സമാപന നാളിലേക്ക് അടുക്കുമ്പോഴും പ്രദ ര്ശനനഗരയിലേക്ക് കാഴ്ചക്കാരുടെ ഒഴുക്ക് അവസാനിക്കുന്നില്ല. നാളെ രാത്രി 10 മണി യോടെ മണ്ണാര്‍ക്കാടിന്റെ ഈ വലിയ വേനല്‍ക്കാല ആഘോഷത്തിന് തിരശ്ശീല വീഴും.
നഗരത്തിന് ആസ്വാദനത്തിന്റെ പുതിയ ഉണര്‍വുമായി മാര്‍ച്ച് 18-നാണ് മണ്ണാര്‍ക്കാട് ഫെസ്റ്റ് ആരംഭിച്ചത്. വൈകിട്ട് നാലിന് തുടങ്ങി രാത്രി 10 മണി വരെ നീളുന്ന പ്രദര്‍ശന ത്തിലേക്ക് നാടിന്റെ നാനാദിക്കുകളില്‍ നിന്നും അനേകം സന്ദര്‍ശകരാണ് എത്തിയത്. കുടുംബ ങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആര്‍ത്തുല്ലസിക്കാന്‍ കഴിയുന്ന വിനോ ദങ്ങളും വൈവിധ്യമാര്‍ന്ന കാഴ്ചകളുമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മേളയിലേ ക്കെത്തുന്നവര്‍ക്ക് ഓരോനിമിഷവും ആഘോഷമാണ്.
‘കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും എന്ജോയ് ചെയ്യാന്‍ പറ്റിയ വലിയ റൈഡുക ള്‍ ഉണ്ട്. കണ്ടിട്ട് തീരുന്നില്ല. അത്രയും കാഴ്ചകളുണ്ടെന്ന്’ സന്ദര്‍ശകര്‍ പറയുന്നു. ഇവിടു ത്തെ റൈഡുകളെല്ലാം വേറെ ലെവലാണെന്ന് യുവാക്കളും സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ കാണാത്തവര്‍ എന്തായാലും വന്നുകാണണമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. ആഴക്കടലിലെ അത്ഭുതങ്ങളും റോബോട്ടിക്കിന്റെ മാസ്മരികതകയും ാെരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന മേള മണ്ണാര്‍ക്കാട്ടുകാരുടെ മനസ്സുനിറയ്ക്കു കയാണ്.
വിദേശരാജ്യങ്ങളിലെ മാതൃകയില്‍ സജ്ജീകരിച്ചിരിക്കുന്ന 200 അടി നീളമുള്ള അണ്ടര്‍ വാട്ടര്‍ അക്രിലിക് ഗ്ലാസ് ടണലാണ് മേളയുടെ പ്രധാന ആകര്‍ഷണം. സ്രാവുകളും തിര ണ്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ-സ്വദേശി മത്സ്യങ്ങള്‍ നീന്തിത്തുടിക്കു ന്ന ടണലിലൂടെയുള്ള യാത്ര സന്ദര്‍ശകര്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരി ക്കുന്ന ത്രീഡി അനുഭവം സമ്മാനിക്കുന്നു. ഒപ്പം ഫിലിപ്പീന്‍സില്‍ നിന്നുള്ള മത്സ്യ കന്യ കമാരുടെ പ്രകടനങ്ങളും കൗതുകമുണര്‍ത്തുന്നതാണ്.
സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങള്‍ വിളിച്ചോതുന്ന റോബോട്ടിക്സ് എക്സിബിഷ നില് അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ‘ബെന്ബെന്’ എന്ന റോബോട്ടിക് നായ്ക്കുട്ടി പ്രധാന ആകര്‍ഷണമായി മാറുന്നു. നിര്‍ദേശങ്ങള്‍ അനുസരിക്കാനും സുരക്ഷാ സംവിധാനങ്ങളില്‍ സഹായിക്കാനും ശേഷിയുള്ള ഈ റോബോട്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ വിജ്ഞാനവും വിനോദവും പകരുന്നു.
വൈവിധ്യമാര്‍ന്ന അമ്യൂസ്മെന്റ് റൈഡുകള്‍ എന്നിവ മേളയുടെ മാറ്റ് കൂട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൃഹോപകരണങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ വിപണനമേളയും അപൂര്‍വയിനം വിഭവങ്ങള്‍ ലഭിക്കുന്ന ഫുഡ് കോര്‍ട്ടും മേളയിലെത്തുന്നവര്‍ക്ക് നവ്യാനുഭവമാണ്.
