കല്ലടിക്കോട്: ചൂരക്കോട് ലക്ഷം വീട് ഉന്നതി റോഡ് പരിസരത്തെ ഏഴ് വീടുകളിലായി 15 ഓളം കോഴികൾ ചത്തനിലയിൽ. കോഴി കൂടുകൾക്ക് അകത്തും പുറത്തുമായാണ് കോഴികൾ ചത്തുകിടക്കുന്ന നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 12മണിക്കും ബുധനാഴ്ച്ച രാവിലെ രണ്ടുമണിക്കും ഇടയിലാണ് സംഭവം ഉണ്ടായിട്ടുള്ളത്.രാമദാസൻ, ജോർജ് കുട്ടി, ഗോവിന്ദൻകുട്ടി, സുകുമാരൻ തുടങ്ങിയവരുടെ വീടുകളിലെ കോഴിക ളെയാണ് ചത്ത നിലയിൽ കണ്ടത്.രാവിലെ രണ്ടുമണിയോടെ കോഴിയുടെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി നോക്കിയതോടെ പിടഞ്ഞു ചാവുന്നത് കാണുകയായിരുന്നു. തുടർന്ന് സമീപത്തെ വീടുകളിലും അതെ അവസ്ഥയിൽ കാണപ്പെടുകയാണ് ഉണ്ടാ യത്. ഒരു പ്രദേശത്തെ മാത്രം കോഴികളെ അടച്ചിട്ട കൂട് തുറന്ന് പുറത്തേക്കെടുത്ത നിലയിൽ കാണപ്പെട്ടത് പരിസര വാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. നാട്ടുകാർ കല്ലടിക്കോട് പൊലിസില്‍ പരാതിനൽകി. പോലീസ് അന്വേഷണം നടത്തുന്നതായി അറിയിച്ചു.
