അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് കാട്ടു പന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചത്. എടത്തനാട്ടുകര മേഖലയി ലെ മുണ്ടക്കുന്ന്, ഉപ്പുകുളം, വട്ടമണ്ണപ്പുറം, കുഞ്ഞുകുളം എന്നീ പ്രദേശങ്ങളില്‍ ഷൂട്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പന്നികളെ വെടിവെച്ചിട്ടത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ ദൗത്യം വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്.
പഞ്ചായത്തിന്റെ മിക്കപ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. പന്നികള്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടം സംഭവിക്കുന്നതും പതിവാണ്. ഇത്തര ത്തിലുള്ള അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രണ്ട് മാസം മുന്‍പ് വട്ടമണ്ണപ്പുറത്ത് ആടുമേയ്ക്കുന്നതിനിടെ യുവാവിനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. കാര്‍ഷികവിളകള്‍ നിരന്തരം നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ഉപ്പുകുളം, മുണ്ടക്കുന്ന് വാര്‍ഡുകളില്‍ നിന്നും 14 കാട്ടു പന്നികളെ വെടിവെച്ചുകൊന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാ കും വിധം രൂക്ഷമാകുന്ന കാട്ടുപന്നിശല്യത്തിന് അറുതിവരുത്തണമെന്ന ആവശ്യവും ശക്തമായതോടെയാണ് ഗ്രാമപഞ്ചായത്ത് വീണ്ടും നടപടിയെടുത്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, സ്ഥിരം സമിതി അധ്യക്ഷ ന് ബഷീര്‍ പടുകുണ്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജാസ് ഒതുക്കുംപുറത്ത്, സുരേഷ് കൊടുങ്ങയില്‍, കെ.അന്‍ഷാദ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ എം.കെ ഷംസുദ്ദീന് , എം.കെ ഫിറോസ്, മണികണ്ഠന്, പൊതുപ്രവര്‍ത്തകരായ സുബൈര്‍ പാറോക്കോട്ട്, എം.പി നൗഷാദ്, മിഥുന് സിബിത്ത്, നിജോ വര്‍ഗീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ നേതൃത്വം നല്കി.കാട്ടുപന്നികളുടെ ജഡം സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം ഉപ്പുകുളം വനം ഓഫിസ് പരിധിയില്‍ സംസ് കരിച്ചതായും ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടി തുടരു മെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
