മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കൗമാരക്കാരായ പെണ്‍കുട്ടികളെ ഗര്‍ഭാശയഗള കാന്‍സറില്‍ നിന്നും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എച്ച്.പി.വി. വാക്സിനേഷന് കാംപെയിന് പുരോഗമിക്കുന്നു. ഇതുവരെ 4,017 കുട്ടികള്‍ വാക്സിന് സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
രാജ്യവ്യാപകമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 14 വയസുള്ള 29,775 പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ മരുന്ന് നല്കാന് ലക്ഷ്യമിട്ടുളളത്. 14 വയസ്സ് പൂര്‍ത്തിയായതും മെയ് 31വരെ 15 വയസ് പൂര്‍ത്തിയാക്കി 90 ദിവസം കഴിഞ്ഞ കുട്ടികള്‍ക്കുമാണ് നിലവില്‍ കുത്തിവെപ്പ് നല്‍കുന്നത്.മെയ്-31 വരെ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, ടി.എച്ച്.ക്യു.എച്ച്, ഡബ്ല്യു ആന്‍ഡ് സി എന്നീ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുത്തിവെപ്പ് സൗകര്യം ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള സമയത്ത് വയസുതെളിയിക്കുന്ന രേഖ യുമായി കുട്ടികള്‍ക്ക് ആശുപത്രിയില്‍ നേരിട്ടെത്തി വാക്സിന് സ്വീകരിക്കാം. മുന്‍ കൂട്ടി ബുക്ക് ചെയ്ത് വാക്സിന് സ്വീകരിക്കാനും സര്‍ക്കാര്‍ സംവിധാനമൊരുക്കിയി ട്ടുണ്ട്. യു.വിന് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ലോകാരോഗ്യ സംഘടനയും ദേശീയ സാങ്കേതിക പ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയും പെണ്‍കുട്ടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളതാണ് ഹ്യുമന്‍ പാപ്പിലോമ വൈ റസ് വാക്സിന്. കാന്‍സറിന് കാരണമാകുന്ന എച്ച്.പി.വി.മൂലമുണ്ടാകുന്ന അണുബാ ധയില്‍ നിന്നും സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വാക്സിന് സ്വീകരിക്കുന്ന വ്യ ക്തിയുടെ ശരീരത്തില്‍ സൃഷ്ടിക്കുന്നു. ഗര്‍ഭാശയഗള കാന്‍സര്‍ തടയുന്നതില്‍ എച്ച്.പി .വി. വാക്സിന് തൊണ്ണൂറ് ശതമാനത്തിലധികം ഫലപ്രദമാണ്. 2006 മുതല്‍ വാക്സിന് ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ വളരെ സുരക്ഷിതമായി നല്കിവരുന്നു.
കൗമാരാക്കാരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വാക്സിനേഷനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡി.എം.ഒ. അറിയിച്ചു.
