മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ കുടി വെള്ള വിതരണവുമായി ബന്ധപ്പെട്ട് ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ പാലിക്കേണ്ട നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പുറത്തിറക്കി. കുടിവെള്ളം കൊണ്ടുപോകുമ്പോള്‍ പ്ലാസ്റ്റിക് കാനുകളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ഇത് പ്ലാസ്റ്റിക്കില്‍ നിന്നുള്ള രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരാന്‍ കാരണമാകുമെന്നതിനാല്‍ കാനുകള്‍ മൂടിയ വാഹനങ്ങളിലോ ഷേഡുകള്‍ ഉപയോഗിച്ച് മറച്ചോ മാത്രമേ ഗതാഗതം ചെയ്യാന്‍ പാടുള്ളൂ.
ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നവര്‍ ഫുഡ്-ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ടാങ്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ക്രോസ്-കണ്ടമി നേഷന്‍ ഒഴിവാക്കാന്‍ ഈ ടാങ്കറുകള്‍ മറ്റ് വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗി ക്കരുത്. കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന് നടത്തിയോ അംഗീകൃത സാനി റ്റൈസറുകള്‍ ഉപയോഗിച്ചോ ടാങ്കുകള്‍ അണുവിമുക്തമാക്കേണ്ടതാണ്. വെള്ളത്തില്‍ ഇക്കോളി സാന്നിധ്യം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പി.എച്ച് മൂല്യം, ടി.ഡി.എസ്. എന്നിവ നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അണുവിമുക്തമാക്കല്‍ ഉറപ്പാക്കാന്‍ വെള്ളത്തില്‍ ആവശ്യമായ അളവില്‍ അവശിഷ്ട ക്ലോറിന്‍ നിലനില്‍ക്കണം. കുടിവെള്ളം സംഭരിക്കുന്ന കാനുകള്‍ ബി.പി.എ മുക്തമായ പ്ലാസ്റ്റിക് ആയിരിക്കണം. ഓരോ കാനിലും ശരിയായ സീലിംഗും ലേബലിംഗും ഉണ്ടാ യിരിക്കണം. ക്ലീനിംഗ്, സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. വെ യിലത്ത് തുറന്ന നിലയില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളക്കുപ്പികളോ കാനുകളോ ഉപ യോഗിക്കരുതെന്ന് പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ട്. വെള്ളത്തിന്റെ രുചിയിലോ മണത്തിലോ മാറ്റം കണ്ടാല്‍ ഉപയോഗിക്കരുത്. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുടിവെള്ള ഉത്പാദനമോ വിതരണമോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന മായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീ ഷണര്‍ അറിയിച്ചു.
