പാലക്കാട്: ജില്ലയില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാ തപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്ക്കു ന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുന്നത് തുടരുക. എന്നാല്‍ നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. പുറത്തി റങ്ങുമ്പോള്‍ അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും പാദര ക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ഒ.ആര്.എസ് ലായനി, സംഭാരം എന്നിവ പ്രോത്സാഹിപ്പിക്കുകയും വേണം.
കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഉച്ചസമയത്ത് പുറത്തിറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെയോ വളര്‍ത്തുമൃ ഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകുന്നത് അപകടകരമാണ്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം. ഓണ്‍ലൈ ന് ഭക്ഷണ വിതരണക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഉച്ചസമയത്ത് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കുടിവെള്ളവും തണലും ഉറപ്പാക്കേണ്ടതും 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്തെ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നതും ഉചിത മായിരിക്കും.
അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ പഞ്ചായത്ത് അധികൃതരും ജീവനക്കാരും നടപ്പിലാക്കണം. കന്നുകാലികളെ ഉച്ചവെ യിലില്‍ മേയാന്‍ വിടുന്നതും മറ്റു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കി അവയ്ക്ക് ജലലഭ്യത ഉറപ്പാക്കണം. വേനല്‍ക്കാലത്ത് തീപിടുത്തത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റും സുരക്ഷാ മുന്‍കരുതലും സ്വീകരിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
