മണ്ണാര്‍ക്കാട്: രാജ്യത്തെ ക്ഷയരോഗമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര് ക്കാര് ആവിഷ്കരിച്ച ടിബി മുക്തഭാരത് പദ്ധതിയുടെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മലയാളം ഉള്‍പ്പടെ 12 പ്രാദേശിക ഭാഷകളില്‍ രോഗി കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന ഖുഷി എന്ന എ.ഐ. ചാറ്റ് ബോട്ടാണ് ആപ്പി ലെ പ്രധാന ആകര്‍ഷണം. രോഗികള്‍ക്ക് പോഷകാഹാരവും മറ്റും നല്കാന് താത്പ ര്യമുള്ള വ്യക്തികളെയും രോഗികളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആപില്‍ സൗകര്യ മൊരുക്കിയിട്ടുണ്ട്. കൂടാതെ നിക്ഷയ് പോഷണ്‍ യോജന വഴിയുള്ള പ്രതിമാസ ധനസ ഹായത്തിന്റെ വിവരങ്ങളും ഈ സംവിധാനം വഴി അറിയാം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ സൗജന്യ ചികിത്സയെക്കുറിച്ചും പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആപ്പിലൂടെ എളുപ്പത്തില്‍ കണ്ടെത്താം. ക്ഷയ രോഗികളെ ദത്തെടുത്ത് സഹായിക്കാന്‍ ആഗ്രഹിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, നിക്ഷ യ് മിത്രങ്ങള്‍ എന്നിവര്‍ക്ക് ആപ്പിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ കീഴില്‍ തയ്യാറാക്കിയ ആപ് രോഗികള്‍ക്കും സന്നദ്ധപ്ര വര്‍ത്തകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്.
ക്ഷയരോഗികള്‍ക്ക് മികച്ച ചികിത്സാ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം രോഗത്തെക്കു റിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുകയുമാണ് ഈ ആപ്പിന്റെ ലക്ഷ്യം. ടിബി രോഗ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്ത്ത കര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമുള്ള സേവനങ്ങളും നിര്‍ദേശങ്ങളും ആപില്‍ ലഭിക്കും.പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
