പാലക്കാട്: ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമോ, അനുബ ന്ധമായ മറ്റേതെങ്കിലും മുറികളോ തുറന്നിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ് റൂം ( പാലക്കാട് വിക്ടോറിയ കോളജിലെ ലൈബ്രറി ബ്ലോക്ക്) തുറന്നതായുള്ള വാര്‍ത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുസ്ഥിരീകരിച്ചത്.
സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തില്‍ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനു മുന്നോടിയായി എന്‍കോര്‍ ഡാറ്റ തയ്യാറാക്കുന്നതിനാണ് ഇത്തരത്തില്‍ ഈ മുറി തുറക്കുന്നതിനായി വരണാധി കാരി എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കത്ത് മുഖേന മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു. ഇലക്ഷന് കമ്മീഷന്റെ ആര്.ഒ. മാനുവല്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇതേ ദിവസം രാവിലെ തന്നെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളും വീഡിയോഗ്രാഫി സംഘങ്ങളും പ്രസ്തുത കേന്ദ്രത്തില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പരന്ന സാഹചര്യത്തില്‍ ഈമുറി തുറക്കേണ്ടതി ല്ലായെന്ന് ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കിയി ട്ടുണ്ട്.
നിലവില്‍ വോട്ടെണ്ണലിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കേന്ദ്ര ങ്ങളിലെ യാതൊരു മുറികളും ചീഫ് ഇലക്ട്രല്‍ ഓഫിസില്‍ നിന്നുള്ള നിര്ദ്ദേശമില്ലാ തെ തുറക്കേണ്ടതില്ല എന്ന് എല്ലാ വരണാധികാരികള്‍ക്കും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
