കാഞ്ഞിരപ്പുഴ: കടുത്ത വേനലില്‍ വന്യജീവികള്‍ക്ക് കാട്ടിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്താനായി പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ 15 ബ്രഷ് വുഡ് ചെക്ക്ഡാമുകള്‍ നിര്‍മിച്ചു. കാട്ടാനകളുടെ സാന്നിധ്യം കൂടുതലായുള്ള ഇഞ്ചിക്കുന്ന്, മുണ്ടനാട് മലവാരത്തിനകത്താണ് താത്കാലിക തടയണകള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. മനോജ് അറിയിച്ചു.
വനംവകുപ്പിന്റെ ‘മിഷന് ഫുഡ്, ഫോഡര്‍, വാട്ടര്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വനത്തിനുള്ളിലെ ചെറിയ നീര്‍ച്ചാലു കള്‍ക്ക് കുറുകെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ പാഴ്മരങ്ങള്‍, കാട്ടു വള്ളികള്‍, കല്ല്, മണ്ണ് മറ്റും ഉപയോഗിച്ചാണ് ഈ തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന് പുറമെ രണ്ട് കുളങ്ങളിലെയും ഒരു കോണ്‍ക്രീറ്റ് തടയണയിലെയും ചെളി കോരി വൃത്തിയാക്കിയും വെള്ളം സംഭരിച്ചിട്ടുണ്ട്. അച്ചിലട്ടി, പുല്ലംകുന്ന്, ഇഞ്ചിക്കുന്ന്, എസ്.കര്‍വ്, ലതാമൊക്ക്, പാണ്ടന്‍ തുടങ്ങിയ ഭാഗങ്ങളിലുള്ള ഈ തടയണകള്‍ വേനല്‍ക്കാലത്ത് വന്യമൃഗങ്ങള്‍ക്ക് വലിയ ആശ്വാസമാകും.
പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കൊപ്പം വനസംരക്ഷണ സമിതിയും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്നാണ് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നടത്തി യത്.ജനുവരിയില്‍ ആരംഭിച്ച് മാര്‍ച്ചോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വനത്തി നുള്ളില്‍ വെള്ളം ലഭ്യമാകുന്നതോടെ കുടിവെള്ളം തേടി വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വേലിക്കാട്, തരിപ്പതി, കാഞ്ഞിരപ്പുഴ ഭാഗങ്ങളില്‍ സൗരോര്‍ജ്ജ തൂക്കു വേലി നിര്‍മിച്ചതോടെ ആനശല്യത്തിന് കുറവുണ്ടായിട്ടുണ്ട്. നിലവില്‍ അച്ചിലട്ടി, ചീനിക്കപ്പാറ ഭാഗങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. ഇവയെ പ്രതിരോധിക്കാനാ വശ്യമായ നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
