മണ്ണാര്‍ക്കാട് :കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ല യിൽ നിലവില്‍ 5723 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും നാല് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളി ലുമായി ആകെ 5759 പേർ നിരീക്ഷണത്തിലുണ്ട്.പാലക്കാട് നിവാ സികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും ഒരു കടമ്പഴിപ്പുറം സ്വദേശിയുമാണ് ജില്ലാശുപത്രിയിൽ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ഒരു മലപ്പുറം സ്വദേശിയും ചികിത്സയിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട തില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 3605 സാമ്പിളുകളില്‍ ഫലം വന്ന 3273 നെഗറ്റീവും 17 എണ്ണം പോസിറ്റീവുമാണ്. ആകെ 37770 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32011 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6763 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.