പാലക്കാട് : ജില്ലയിൽ ഇന്ന്(മെയ് 14) മൂന്ന് പേർക്ക് രോഗം സ്ഥിരീക രിച്ചു.ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, കൊല്ലങ്കോട് ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെ ത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് ആറിന് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തിയിലൂടെ ജില്ലയിലെത്തിയ കടമ്പഴിപ്പുറം സ്വദേശി(35)യാണ് രോഗം സ്ഥിരീ കരിച്ചവരിൽ ഒരാൾ. ഇദ്ദേഹം ചെന്നൈയിൽ ഒരു ചായക്കടയിലെ ജോലിക്കാരനാണ്. മെയ് 11 ന് ഇദ്ദേഹത്തിന് തൊണ്ടവേദന അനുഭവ പ്പെട്ടിരുന്നു. തുടർന്ന് മെയ് 12ന് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തശേഷം തിരിച്ചുപോയി വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു വരികെയാണ് രോഗം സ്ഥിരീ കരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച കൊല്ലങ്കോട് ചുള്ളിമട സ്വദേശി ചുമട്ടു തൊഴിലാളിയാണ്(30 വയസ്). ഇവിടെ മാങ്ങ കയറ്റി കൊണ്ടു പോകാനായി തമിഴ്നാട്ടിൽനിന്നെത്തിയ ഒരു ലോറി ഡ്രൈവറുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധി കൃതരുടെ നിഗമനം. മെയ് 12ന് വൈകുന്നേരം പനിയും ശരീരവേ ദനയും ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം നേരിട്ട് ചുള്ളിയാർ മേട്ടിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൂടെ ഉണ്ടായി രുന്നു വ്യക്തി അദ്ദേഹത്തെ ആശുപത്രിയിൽ ആക്കിയ ശേഷം മടങ്ങിപ്പോയി. മെയ് 12നാണ് ഇദ്ദേഹത്തിൻ്റെ സ്രവമെടുത്തത്.
ദമാമിൽ നിന്നെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി യ ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇദ്ദേഹം നില വിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
നിലവിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ പാലക്കാട് ജില്ലാ ആശു ത്രിയിൽ ചികിത്സയിലാണ്.മലപ്പുറം സ്വദേശി ഉൾപ്പെടെ മൊത്തം ആറ് പേരാണ് നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ് ബാധി തരായി ചികിത്സയിലുളളത്.ഏഴാമത് ഒരാൾ എറണാകുളം കള മശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൊല്ലങ്കോട് ചുള്ളിമട എന്ന സ്ഥലത്ത് കോവിഡ് 19 സ്ഥിരീ കരി ച്ചതായി പറയുന്ന വ്യക്തി ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകുന്ന വിവരങ്ങളിൽ വ്യക്തത കുറവുണ്ടെന്ന് ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. അദ്ദേഹം മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തി ൽ മെയ് 12ന് ചികിത്സ തേടിയിട്ടുണ്ട് എന്നുള്ള കാര്യത്തിൽ വ്യക്ത ത ഉണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ കുടുംബം, തൊഴിൽ, സ്വദേശം സംബന്ധിച്ച് പറയുന്നതിൽ വ്യക്തത കുറവുണ്ട്. ആദ്യം ഭാര്യയും മൂന്ന് കുട്ടികളുമുണ്ടെന്ന് അറിയിച്ചു.. പിന്നീട് തനിക്ക് ആരുമില്ലാ യെന്നും അദ്ദേഹം പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം അധികൃതർ തുടരുന്നുണ്ട്. ചുമട്ടു തൊഴിലാളിയാണെന്ന് പറഞ്ഞെങ്കിലും അങ്ങനെയൊരു വ്യക്തി അവിടെയില്ലായെന്ന് പ്രദേശവാസികൾ പറയുന്നതായും ഡി.എം.ഒ അറിയിച്ചു.