തൃശ്ശൂര്‍: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന് പാമ്പു കടിയേറ്റ് മരിച്ചു. കാവുങ്ങല്‍ സില്ജൊയുടേയും ജോണ്‍സിയുടേയും മകന് ആല് ജോയാണ് മരിച്ചത്. ആല്‍ജോയുടെ മൂത്ത സഹോദരന് അന്ജോ ഗുരുതരാവസ്ഥയില്‍ കറുകുറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടിക ള്‍ കിടന്നുറങ്ങിയിരുന്നത്. മൂത്തമകന് അന്ജോ (10) പുലര്‍ച്ചെ 5.30-ഒാടെ അമ്മയെ വിളിച്ചുണര്‍ത്തിയപ്പോഴാണ് കുട്ടികളെ അവശനിലയില്‍ കണ്ടത്. ഉടനെ ബൈക്കില്‍ രണ്ടുകുട്ടികളുമായി സമീപത്തെ ആംബുലന്‍സ് ഡ്രൈവറുടെ വീട്ടിലെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു.
പുലര്‍ച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണര്ന്നിരു ന്നു. തുടര്‍ന്ന് ചൂടുവെള്ളം തിളപ്പിച്ചുകൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചു വന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഭക്ഷ്യവിഷബാധ എന്നാ ണ് വീട്ടുകാര്‍ കരുതിയത്. ആശുപത്രി അധികൃതര്‍ പാമ്പുകടിച്ചോ എന്നന്വേഷിച്ചതി നെ തുടര്‍ന്ന് തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് വന്ന പാമ്പിനെ കണ്ടത്. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ആല്‍ജോ. കുട്ടിയുടെ ചുണ്ടില്‍ കടിച്ചതെന്ന് സംശയിക്കുന്ന പാമ്പിനെ കണ്ടെത്തി. ഇവരുടെ സഹോദരി എയ്ഞ്ചല്‍ സംഭവസമയത്ത് വെള്ളിക്കു ളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു. CONTENT COPIED FROM MATHRUBHUMI
