മലക്കപ്പാറ: തമിഴ്നാട് ഷോളയൂര്‍ ഡാം പരിസരത്ത് വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. അണക്കെട്ടിന് സമീപം സാന്തിയ കോളനിയില്‍ താമസിക്കുന്ന ഇന്ന സെമ്മ (75) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകിട്ട് മുതല്‍ ഇന്നസെമ്മ യെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെ ത്തിയത്. ജോലി കഴിഞ്ഞ് മകന് വീട്ടിലെത്തിയപ്പോഴാണ് ഇന്നസെമ്മയെ കണാനാി ല്ലെന്ന വിവരം ശ്രദ്ധയില്‍പ്പെടുന്നത്. പരിസരപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കി ലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ കാന യില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പുലി പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃത ദേഹം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പുലി യുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള തോട്ടം മേഖലയിലാണ് സംഭവം നടന്നത്. പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമ ണം ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. CONTENT CREDIT TO MATHRUBHUMI NEWS
