പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ സമാധാന പരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും സുരക്ഷിത മായും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുസമ്മേളനങ്ങള്‍, ജാഥകള്‍ എന്നിവ നിരീക്ഷിക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ടു ണ്ടാകുന്ന ഗതാഗതക്കുരുക്കുകള്‍ കണ്ടെത്തി അവ നിയന്ത്രിക്കുക, സംഘര്‍ഷ സാധ്യ തയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി മാപ്പിംഗ് നടത്താനും കൂടുതല്‍ പൊലിസ് സേനയെ വിന്യസിക്കുക, ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഡ്രോണ്‍ കാമറകള്‍ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം തുടരും. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങള്‍ പൊലിസുമായി സഹകരിക്കണമെന്നും ജില്ലാ പൊലിസ് അറിയിച്ചു.
