മണ്ണാര്‍ക്കാട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ മണ്ണാര്‍ക്കാട് ഏരിയാ വാര്‍ഷിക സമ്മേളനം മണ്ണാര്‍ക്കാട് ലയണ്‍സ് ഹാളില്‍ നടന്നു.നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ശേഖര വാരിയര്‍ അധ്യക്ഷനായി.ആയുര്‍വേദ രംഗത്തെ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് സംസ്ഥാന നേതാക്കളായ ഡോ. അസ്മാബി, ഡോ. ബാസിം, ഡോ. ഫൗഷ, ഡോ. ദിനേശന് പി.എം, ഡോ.പി. ജയറാം, ഡോ. സി.വി ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.അലര്‍ജി ത്വക് രോഗ ചികിത്സയിലെ പുതിയ പ്രവണതകള്‍ സംബന്ധിച്ച ശാസ്ത്ര ക്ലാസിനു ഡോ. നിത നേതൃത്വം നല്കി. പുതിയ ഭാരവാഹികള്‍: ഡോ.ശേഖര വാരിയര്‍ (പ്രസിഡന്റ്), ഡോ.സിറാജ സലാം (സെക്രട്ടറി), ഡോ.ഫൗഷ ഫൈസല്‍ (ട്രഷറര്‍).
