പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയമസഭാ മണ്ഡല ങ്ങളിലേക്കുള്ള വോട്ടിങ് മെഷീഷനുകളുടെ കമ്മീഷനിങ് ശനിയാഴ്ച രാവിലെ 7.30 മുതല്‍ നടക്കും. അതത് വരണാധികാരികളുടെയും സ്ഥാനാര്‍ഥികളുടെയും സ്ഥാനാ ര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും കമ്മീഷനിങ് നടക്കുക.
തൃത്താല, പട്ടാമ്പി,ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പത്തിരിപ്പാല മൌണ്ട് സീന ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷ നിലും കോങ്ങാട് , മണ്ണാര്‍ക്കാട്, മലമ്പുഴ , പാലക്കാട് എന്നിവയിലേക്കുള്ള കമ്മീഷനിങ് അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജിലും തരൂര്‍, ചിറ്റൂര്‍, നെന്മാറ , ആലത്തൂര്‍ എന്നിവയിലേക്കുള്ള കമ്മീഷനിങ് പാലക്കാട് ഗവ. വിക്ടോറിയ കോളജി ലും നടക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ( തെരഞ്ഞെടുപ്പ് ) അറിയിച്ചു.
