എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എം.യു.പി. സ്കൂളിന്റെ 85-ാം വാര്‍ഷികാഘോഷം സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി. മമ്മദ് ഹാജി ഉപ ഹാര സമര്‍പ്പണം നടത്തി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി വാര്‍ഷിക പതിപ്പും, മികച്ച ഡയറിയും പ്രകാശനം ചെയ്തു.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.പി മന്‍സൂര്‍, കെ.സുരേഷ്കുമാര്‍, കെ. അബൂബക്കര്‍, ടി.കെ അഹമ്മദ്, ടി.കെ നജീബ്, ടി.എ.എം.എച്ച്. സ്കൂള്‍ പ്രധാന അധ്യാപകന് എന്‍.അബ്ദുല്‍ നാസര്‍, എം.കെ യാക്കൂബ്, കെ.രാംകുമാര്‍, ടി.കെ ഷുക്കൂര്‍, പ്രധാന അധ്യാപകന് ടി.പി സഷീര്‍, ടി.കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളു ടെ വിവിധ കലാപരിപാടികളും അരങ്ങേറി.
