കോട്ടോപ്പാടം: അധ്യാപകരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാ യി ഭീമനാട് ഗവ.യു.പി. സ്കൂളില്‍ ഗുരുസര്ഗ പരിപാടി സംഘടിപ്പിച്ചു. പി.ടി.എ. പ്രസി ഡന്റ് അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അരിയൂര്‍ എ.എല്‍.പി. സ്കൂളിലെ പ്രധാന അധ്യാപകനും മൃദംഗ വിദ്വാനുമായ ഡോ.ബാബുരാജ് പരിയാനമ്പറ്റ വിശിഷ്ടാതിഥി യായി.
സ്കൂള്‍ പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍, എസ്. ആർ. ജി കൺവീനർ ഉമ്മു സൽമ, ഗുരുസർഗ കൺവീനർ സി മിഷ, സ്റ്റാഫ് സെക്രട്ടറി സി. അഷ്റഫ് എന്നിവർ സംസാരിച്ചു. അധ്യാപകര്‍ അവതരിപ്പിച്ച തിരുവാതിര, മാപ്പിളപ്പാട്ട്, സംഘനൃത്തം, ആക്ഷന്‍ സോങ്ങ് തുടങ്ങിയ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.പരിപാടിയില്‍ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു.
