മണ്ണാര്‍ക്കാട്: ഇടതുപക്ഷം ഭരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എല്‍.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എല്‍.ഡി.എഫിനെയാ ണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമൂഹിക ജീവിതത്തിലുണ്ടായ മാറ്റത്തില്‍ ജനങ്ങള്‍ ബോധവാന്മാരാ ണ്. എല്‍.ഡി.എഫിനെ താഴെയിറക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കേട്ടെഴുത്ത് സംസ്കാരത്തിലേര്പ്പെട്ടിരിക്കുകയാണ്. ഇത് ജനം തിരിച്ചറിയും. വിജയിക്കാനായി കോണ്‍ഗ്രസ് പച്ചക്കള്ളം പറഞ്ഞുനടക്കുകയാണ്. ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയും വരുംതലമുറയ്ക്ക് വേണ്ടിയുമാണ്. ഇടതുപക്ഷത്തിന് അധി കാരം ജനസേവ നത്തിനുള്ള മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.
കല്ല്യാണക്കാപ്പില്‍ നടന്ന റാലിയില്‍ സി.പി.എം. കുമരംപുത്തൂര്‍ ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി അധ്യക്ഷനായി. സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കര്‍, നേതാ ക്കളായ യു.ടി രാമകൃഷ്ണന്, എ.കെ അബ്ദുല്‍ അസീസ്, എന്‍.മണികണ്ഠന്, കെ.രവി, എസ്.ആര് ഹബീബുള്ള, കെ.സ്മിത, ശ്രീരാജ് വെള്ളപ്പാടം, ജി.സുരേഷ്കുമാര്‍, മണി കണ്ഠന് നാവായത്ത്, എസ്.ആര് ഹബീബുള്ള എന്നിവര്‍ സംസാരിച്ചു.
