പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി വോട്ടർമാർക്കിടയിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് സിവിൽ സ്റ്റേഷനിൽ ‘സിഗ്നേച്ചർ വാൾ’ സ്ഥാപിച്ചു.
സ്വീപ്പിൻ്റെയും ശുചിത്വ മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ ഒരുക്കിയ സിഗ്നേച്ചർ വാളിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവ്വഹിച്ചു.“മൈ വോട്ട് മൈ പ്രൈഡ്” (എൻ്റെ വോട്ട് എൻ്റെ അഭിമാനം) എന്ന സന്ദേശം രേഖപ്പെടുത്തി ഒപ്പിട്ടുകൊണ്ടാണ് കളക്ടർ ഉദ്ഘാടനം നിർവ്വഹിച്ചത്.ഒരു വോട്ടർക്ക് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള അവരുടെ കാഴ്ചപ്പാ ടുകൾ സിഗ്നേച്ചർ വാളിലൂടെ അറിയിക്കാം.ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത പെരു മാറ്റച്ചട്ടം) കർശനമായി പാലിച്ചുകൊണ്ട് പൂർണ്ണമായും തുണിയിലാണ് ഈ വാൾ തയ്യാറാക്കിയിരിക്കുന്നത്.
ഒറ്റപ്പാലം സബ് കളക്ടർ അഞ്ജിത്ത് സിംഗ്, ആർ.ഡി.ഒ പി.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും മതിൽ സന്ദർശിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
