മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം അധ്യാപക, സര്‍വീസ്, പെന്‍ഷനേഴ്സ് പ്രതിനിധി സംഗമം നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളില്‍ നടന്നു. ജില്ലാ കോണ്‍ ഗ്രസ് കമ്മറ്റി സെക്രട്ടറി അഹമ്മദ് അഷ്റഫ് സംഗമം ഉദ്ഘാടനം ചെയ്തു. കെ.പി.എസ്. ടി.എ. ഉപജില്ലാ പ്രസിഡന്റ് പ്രദീപ് അധ്യക്ഷനായി. മുന്‍ മുനിസിപ്പല്‍ ചെയര്മാന് മുഹമ്മദ് ബഷീര്‍ സി മുഖ്യാതിഥിയായി . കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ സിദ്ധിഖ് പാറോക്കോട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഇ.ആര് അലി, കെ.പി.എ സലീം, സി.എച്ച് സുല്‍ഫിക്കറലി, സലീം നാലകത്ത്,ഫഹദ് കൊമ്പത്ത്, പി ഹംസ, പെന്‍ഷനേര്‍സ് സംഘടനാ നേതാക്കളായ പാറയില്‍ മുഹമ്മ ദാലി , കാസിം കുന്നത്ത്, യൂസഫ് മിഷ്ക്കാത്തി, കെ.എ നൗഫല്‍, എന്‍. ഷാനവാസ് അലി, കിളയില്‍ ഹംസ എന്നിവര്‍ സംസാരിച്ചു.
