തിരുവനന്തപുരം: വിവിധ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് നടത്തുന്ന മോക്ക് ടെസ്റ്റുകള്‍ മാര്‍ച്ച് 30-ന് തുടങ്ങും. ജെ.ഇ.ഇ. മെയിന്‍ (മാര്‍ച്ച് 30), കീം (ഏപ്രില്‍ 8), നീറ്റ് (ഏപ്രില്‍ 24), സി.യു. ഇ.ടി (മെയ് 1) എന്നീ രീതിയിലാണ് ടെസ്റ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ച ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് entrance .kite.kerala.gov.in ലൂടെ ഈ സേവനം പ്രയോജനപ്പെടുത്താം. ലോഗിന്‍ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ സ്കൂള്‍ പ്രിന്സിപ്പാളിനെയോ നോഡല്‍ ടീച്ചറിനെയോ ബന്ധപ്പെടണം.
മോക്ക് ടെസ്റ്റുകള്‍ക്കു പുറമെ വിവിധ വിഷയങ്ങള്‍ പരിശീലിക്കുന്നതിനു ഇരുപതിനാ യിരത്തിലധികം ചോദ്യങ്ങള്‍ അടങ്ങിയ പരിശീലന മൊഡ്യൂളുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
