75,269 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ച 75,269 പ്രചരണ സാമഗ്രി കളാണ് നീക്കം ചെയ്തത്. തൃത്താല(6384), പട്ടാമ്പി (6362), ഷൊര്‍ണ്ണൂര്‍ (10297),ഒറ്റപ്പാലം(3173), കോങ്ങാട്(3695), മണ്ണാര്‍ക്കാട്(2254), മലമ്പുഴ(4844), പാലക്കാട്(7139), തരൂര്‍ (9957), ചിറ്റൂര്‍ (3738),നെന്മാറ(5275),ആലത്തൂര്‍ (5112), ജില്ലാ തലത്തില്‍ (7039) എന്നിങ്ങനെയാണ് നീക്കം ചെയ്തത്. ചുവരെഴുത്ത് , പോസ്റ്ററുകള്‍, ബാനര്‍, കൊടികള്‍ എന്നിയവയാണ് ഉള്‍പ്പെടു ന്നത്.
