മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം റിയാസ് ഖാന് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി. സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ്, നേതാക്കളായ ടി.എ സുധീഷ്, പി.ജി ഗോപകുമാര്‍, എന്‍.ആര് രജിത, എ.പി സുമേഷ്കുമാര്, സി.ഹരിദാസന്, അരവിന്ദന്, രാജീവ് മാടമ്പി, ജിമ്മി, രാജുപുഴക്കല് എന്നിവര്‍ സംസാരിച്ചു.
