മണ്ണാര്‍ക്കാട്: യു.ഡി.എഫ്. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്വെന്ഷന് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.സി ബേബി, സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്, യു.ഡി.എഫ്. നേതാക്കളായ കളത്തില്‍ അബ്ദുള്ള, പി.അഹമ്മദ് അഷ്റഫ്, പി.ആര് സുരേഷ്, വി.വി ഷൗക്കത്തലി, കെ.കെ.എ അസീസ്, എം.എസ് അലവി, അസീസ് ഭീമനാട്, പൊന്‍പാറ കോയക്കുട്ടി, ടി. എ സലാം, റഷീദ് തങ്ങള്‍ പട്ടാമ്പി, പി.വി.ഹാന്സന് തുടങ്ങിയവര്‍ പങ്കെടുത്തു.
