എടത്തനാട്ടുകര: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹന ത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയാറാ കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിനു കീഴില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. പ്രവാചക ചര്യയാണ് നാം ജീവിത മാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാല്‍ ഇസ്ലാമിക സമൂഹത്തില്‍ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്നും ഖത്തീബ് ഓര്‍മ്മപ്പെടുത്തി. കൗമാരത്തെയും യുവത്വത്തെയും കാര്‍ന്ന് തിന്നു കൊണ്ടിരിക്കുന്ന ലഹരിയെ കരുതിയിരിക്കണം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്.
മര്‍ദ്ദിതര്‍ക്കും, പലസ്തീന് ജനതക്ക് വേണ്ടിയും പ്രാര്‍ഥിക്കുവാനും, ഇസ്രാഈലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ നിലയുറപ്പിക്കാനും നാം ശ്രദ്ധിക്കണം.സഹജീവികളോടുള്ള കരുണയും, കരുതലും ആഘോഷത്തില്‍ പ്രതിഫലിക്കണം. ദാന ശീലങ്ങള്‍ ജീവിതചര്യയാകണമെന്നും, അര്‍ഹന്റെ അഭിമാനത്തിന് ക്ഷതമേല്പ്പിക്കാതെ അത് നിര്‍വ്വഹിക്കാനുള്ള മനസ്സാണ് വിശ്വാസി സമൂഹം നേടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ്ഡം സ്റ്റുഡന്റ്സ് വിംഗിനു കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു. മിഠായി വിതരണവും നടത്തി.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ ഈദ് ഗാഹില്‍ പങ്കെടുത്തു.
