എടത്തനാട്ടുകര: ചെറിയപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എടത്താട്ടുകര ബിഗ്സീ ഹൈപ്പര്‍മാര്‍ക്കറ്റ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. സ്റ്റാറ്റസ് മാളില്‍ നടന്ന മത്സരത്തില്‍ നിരവധി പേര് പങ്കെടുത്തു.മത്സരാര്‍ഥികള്‍ മൈലാഞ്ചികൊണ്ട് കൈകളില്‍ വിസ്മയം തീര്‍ത്തു. മൊഞ്ചേറും ചിത്രങ്ങളാല്‍ ഫെസ്റ്റും കൗതുകകാഴ്ച യായി. മിന്‍ഹാ നിദ, അലീന, അഫ്ര, എന്നിവര്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളും ജംസീന പ്രോത്സാഹന സമ്മാനവും നേടി.

ഫക്കീസ സഫര്‍, നൗഷിദ സക്കീര്‍, സീനത്ത് അലി എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. സൂഖ ബോട്ടിക്ക്, റയ്യാന്‍ ഡ്രൈ ഫ്രൂട്സ്, ഫാസ ബോട്ടിക്ക് എന്നീ സ്ഥാപ നങ്ങള്‍ സമ്മാനങ്ങളാണ് സ്പോണ്സര് ചെയ്തത്.സജ്ന സത്താര്‍, എം.റഹ്മത്ത്, സുല്‍ഫി ക്കര്, സി.സക്കീര്‍ ഹുസൈന്, പി.പി അബ്ദുല്‍ ലത്തീഫ്, സി.ബഷീര്‍ എന്നിവര്‍ പങ്കെടു ത്തു.ടി.കെ അജ്മല്‍, മുര്‍ഷിദ, ഇബ്നു അലി എന്നിവര്‍ നേതൃത്വം നല്കി.
